സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ വിമാനത്തിലെ വെള്ളച്ചോർച്ച. യാത്രക്കിടെ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത്. ഓവർഹെഡ് ബിന്നിൽ നിന്നും വെള്ളം സീറ്റിലേക്ക് വീഴുന്നതും മറുഭാഗത്തെ സീറ്റിൽ യാത്രക്കാർ വിശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
വിമാന കമ്പനിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ചിലർ കമന്റു ചെയ്തിട്ടുണ്ട്. എന്നാൽ ആരുടെയും ബാഗിൽ വെള്ളം നിറച്ചത് വെച്ചതിൽ നിന്നും ചോർന്നതാകാമെന്നും വിമാനക്കമ്പനിയെ അതിന്റെ പേരിൽ കുറ്റം പറയരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.
2018ൽ സമാന അനുഭവം ഫ്രാങ്ക്ഫർട്ട് -ഡൽഹി യാത്രക്കിടെ എയർകണ്ടീഷനിലെ തകരാറുമൂലം സംഭവിച്ചുവെന്നും എന്നാൽ പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിച്ചുവെന്നും ഒരാൾ കമന്റ് ചെയ്തു.