പാലക്കാട് : മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കത്തിയും കല്ലും വടിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു.
സംഘര്‍ഷത്തിന് പിന്നാലെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കോളജ് അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ 18 രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. 15 ദിവസത്തേക്കാണ് സസ്പെന്ഷന്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ ആറംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അടിയന്തര പിടിഎ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കോളജ് അധികൃതരുടെ തീരുമാനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.