ന്യൂഡൽഹി : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. 119 അംഗ നിയമസഭയിലേക്ക് വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 2290 സ്ഥാനാർഥികൾ രംഗത്തുണ്ട്. 3.26 കോടി വോട്ടർമാരുണ്ട്. ബിആർഎസ്, കോൺഗ്രസ്, ബിജെപി, സിപിഐ എം, എഐഎംഐഎം എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാനപാർടികൾ.
ബിആർഎസിന്റെ താരപ്രചാരകൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, ബി വി രാഘവുലു, എ വിജയരാഘവൻ എന്നിവർ പ്രചാരണത്തിനെത്തി.