കണ്ണൂര്‍ : കണ്ണൂരില്‍ ക്ഷീര കര്ഷകന് ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് ആണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു.