തൃശ്ശൂര്‍ : കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്. ‘കൊണാര്‍ക്ക് കണ്ണന്’ എന്ന ആനയാണ് ഇടഞ്ഞത്.
മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം. അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞ ശേഷം പുളിഞ്ചോട് ഭാഗത്ത് വെച്ച് ആയിരുന്നു ആന ഇടഞ്ഞത്. നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു.
ആന പാപ്പാനെ കുത്തിയ ശേഷം വലിച്ചെറിയുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി മഹോത്സവത്തിനായി എത്തിച്ച ആന ക്ഷേത്ര പരിസരത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയോടി. ഉത്സവം തുടങ്ങി മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ആന റോഡിലേക്ക് ഇറങ്ങിയോടുന്നത്. പുറത്തിരിക്കുന്ന ആളുമായാണ് ആന തെക്കേ ഗോപുരം വഴി പുറത്തേയ്ക്ക് പോയത്.