ഗോഹട്ടി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരു എഫ്സിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു.
നോര്‍ത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗളൂരുവിനായി 36-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലക്ഷ്യം കണ്ടപ്പോള്‍, ബംഗളൂരുവിന്റെ പ്രതിരോധനിര താരം അലക്സാണ്ടര്‍ ജോവാനോവിച്ചിന്റെ സെല്‍ഫ് ഗോള്‍ 45-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ വിജയത്തിനായി ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും സമനിലയുടെ കെട്ട് പൊട്ടിക്കാനായില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് ആറാമതും ബംഗളൂരു എട്ടാമതുമാണ്.