കോഴിക്കോട് : ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പ്പെട്ട ബന്ധുക്കളായ രണ്ടു പേരും മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന് മുഹമ്മദ് നബ്ഹാന് (15) എന്നിവരാണ് മരിച്ചത്. നബ്ഹാനെ കണ്ടെത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതിനിടയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്സും വാഴക്കാട് പൊലീസും നാട്ടുകാരും സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഇരുവരെയും കണ്ടെത്തിയെജ്കിലും ജീവന് രക്ഷിക്കാനായില്ല.