ലക്നൗ : ഉത്തര്‍പ്രദേശില്‍ ഇന്ന് നോ നോണ്‍ വെജ് ഡേ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചാണ് നടപടി. ഇന്ന് അറവുശാലകളും മാംസ വില്‍പ്പന കടകളും തുറക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്നയാളാണ് സാധു തന്‍വര്‍ദാസ് എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.
ശനിയാഴ്ച മാംസ വില്‍പ്പന ശാലകള്‍ തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഗാന്ധി ജയന്തി പോലെയുള്ള ദിവസങ്ങളില്‍ മാംസ വില്‍പ്പനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കാറുണ്ടെന്നും അതിനു സമാനമാണ് ഈ നടപടിയെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അടുത്തിടെ യുപിയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത് ഏറെ വിവാദമായിരുന്നു.