വിശാഖപട്ടണം : ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിനു പിന്നാലെ കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 റൺസ്. ജോഷ് ഇൻഗ്ലിസിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റൻ സ്കോറിലേക്ക് എത്തിയത്.
ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. 13 റണ്‍സുമായാണ് മാറ്റ് ഷോര്‍ട്ട് പുറത്തായതോടെയാണ് ജോഷ് എത്തുന്നത്. 50ബോളില്‍ നിന്ന് 11 ഫോറും എട്ട് സിക്സുകളോടെയുമാണ് ജോഷ് 110 റണ്‍സ് അടിച്ചുകൂട്ടിയത്. 47 പന്തിൽ സെഞ്ചറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ ഇൻഗ്ലിസിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്.
ഓപ്പണറായി എത്തിയ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ച്വറി നേടി. 41 ബോളില്‍ നിന്ന് എട്ട് ഫോറുകളുമായി 52 റണ്‍സാണ് താരം നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ ബോളില്‍ ജോഷ് പുറത്താകുമ്പോഴേക്കും ഓസീസ് വമ്പന്‍ സ്കോറിലേക്ക് എത്തിയിരുന്നു. 19 റണ്‍സോടെ ടിം ഡേവിഡും ഏഴ് റണ്‍സോടെ മാര്‍കസ് സ്റ്റൊയ്നിസും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് നേടി.
ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. കുടാതെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ഇഷാന് കിഷന്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ്. മൂന്നാം ട്വന്റി 20 ശേഷം ശ്രേയസ് അയ്യര്‍ ടീമിന്റെ ഭാഗമാകും.