ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ സിൽകാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ദൗത്യത്തിൽ പ്രതിസന്ധി. ഡ്രില്ലിംഗ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിച്ചതിനെ തുടർന്ന് തകരാറുണ്ടായി.
എൻഡിആർഎഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വൈകുമെന്നാണ് വിവരം.
അതേസമയം, സിൽകാര ടണലിൽ അപകടമുണ്ടായ സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള 29 തുരങ്കങ്ങളിൽ പരിശോധന നടത്താനൊരുങ്ങി ദേശീയപാതാ അതോറിറ്റി (എന്‍എച്ച്എഐ).
ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് സുരക്ഷാ പരിശോധന നടത്തുന്നത്. എന്‍എച്ച്എഐ അധികൃതരും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ (ഡിഎംആര്‍സി) നിന്നുള്ള വിദഗ്ധരും സംയുക്തമായാണ് നിര്‍മാണത്തിലിരിക്കുന്ന തുരങ്കങ്ങളില്‍ സുരക്ഷാപരിശോധന നടത്തുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.