കണ്ണൂർ : നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നവകേരള സദസ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.നവകേരള സദസ്സിശന്റ ഭാഗമായി ഇന്ന് രാവിലെ കണ്ണൂരിൽ നടന്ന പ്രഭാതയോഗത്തിലാണ് പാംപ്ലാനിയുടെ പരാമർശം.
നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നിൽക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനവുമേകി.ചില രാഷ്ട്രീയ കക്ഷികൾ ഇതിൽ നിന്ന് മാറി നിൽക്കുന്നത് ശരിയായില്ല. ജനപക്ഷത്തുനിന്ന് ജനവികാരങ്ങൾ ഭരണനേതൃത്വവുമായി സംവദിക്കുന്നത് അത്യപൂർവമാണ്. നവകേരള സദസ് കേരളത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുന്നതാകട്ടെ എന്ന് ആശംസിക്കുന്നതായും പാംപ്ലാനി പറഞ്ഞു.