കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് പിടിയില്‍. എടക്കര സ്വദേശി പ്രജിന് ആണ് കസ്റ്റംസിന്റെ പിടിയിലായത്.
റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്സൂളുകളാണ് പിടിച്ചെടുത്തത്. 1,275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.