കൊച്ചി : ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവ നിയമസഭ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പ്രമുഖ കോൺഗ്രസ് നേതാവും ദീർഘകാലം എംഎൽഎയുമായിരുന് കെ മുഹമ്മദാലിയുടെ മരുമകളാണ്. നിഷാദ് അലിയാണ് ഭർത്താവ്. ആലുവയിൽ ഇടതു സ്വതന്ത്രയായിട്ടാണ് മത്സരിച്ചത്. അൻവർ സാദത്തിനോട് പരാജയപ്പെടുകയായിരുന്നു.