തിരുവനന്തപുരം: കോടതി സമൻസുകൾ ഇലക്ട്രോണിക് മാധ്യമം വഴി അയക്കാൻ നിയമഭേദഗതി നടത്തി സംസ്ഥാന സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സമൻസുകൾ അയക്കാൻ ഇ- മെയിൽ അടക്കമുള്ള ഇലക്ട്രോണിക് സംവിധാനവും ഉപയോഗിക്കാമെന്നാണ് ഭേദഗതി. ഇതോടെ വിലാസത്തിൽ നേരിട്ടല്ലാതെയും ഇനി കോടതി സമൻസുകൾ കൈയിലെത്തും. ക്രിമിനൽ നടപടിച്ചട്ടം 62, 91 എന്നിവയിലാണ് ഭേദഗതി. വ്യക്തികൾക്കുള്ള സമൻസിനും രേഖകൾ ഹാജരാക്കാനുള്ള സമൻസിനും ഇത് ബാധകമാക്കി.