മുംബൈ : ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ വൈകാരിക വീഡിയോ സന്ദേശം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഹാര്‍ദിക് പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇടത് കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരം ടീമില്‍ നിന്ന് പുറത്തായത്.
തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി പാണ്ഡ്യ പറഞ്ഞു. ‘ആണ്‍കുട്ടികളേ, ഈ ടീമിനെക്കുറിച്ച് എനിക്ക് കൂടുതല്‍ അഭിമാനിക്കാന്‍ കഴിയില്ല. നമ്മള് ഇതുവരെ ചെയ്തതും, നമ്മള് എത്രത്തോളം എത്തിയിരിക്കുന്നു എന്നതിന് പിന്നില്‍ നമ്മുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നമ്മള് ചെറുപ്പം മുതലേ സ്വപ്നം കണ്ട പ്രത്യേക നേട്ടത്തില്‍ നിന്ന് ഒരു പടി അകലെയാണ്. നമ്മള് കപ്പ് ഉയര്‍ത്തുന്നത് നമുക്കുവേണ്ടി മാത്രമല്ല, നമുക്ക് പിന്നിലുള്ള കോടിക്കണക്കിന് ജനങ്ങള്ള്ക്ക് വേണ്ടിയാണ്. എപ്പോഴും സ്നേഹഹവരും ഹൃദയവും എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നമുക്ക് കപ്പ് വീട്ടിലേക്ക് കൊണ്ടുവരാം. ജയ് ഹിന്ദ്!’ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ടൂര്‍ണമെന്റില്‍ പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി തുടങ്ങിയവരെ ഇന്ത്യ പരീക്ഷിച്ചു. കിട്ടിയ അവസരത്തില്‍ തന്നെ മികവ് കാണിച്ച ഷമി 2023 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റ് വീഴ്ത്തി. ഫൈനലിനെ നേരിടാനൊരുങ്ങുമ്പോള്‍ ഷമിയുടെ ഫോം തന്നെയാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്.