തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്ര കേരളത്തിലെ പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ കാര്യം വരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും പെന്‍ഷനും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണെന്നും മുരളീധരന് വിമര്‍ശിച്ചു. ജനങ്ങളെ കാണിക്കാന്‍ പറ്റാത്ത അത്രയും ആഡംബരമാണ് ബസിനുള്ളിലുള്ളത്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസമ്പര്‍ക്കം എന്നപേരില്‍ മരുമകന് മന്ത്രി മുഹമ്മദ് റിയാസ് മുന്‍പ് നടത്തിയ പിആര്‍ എക്സര്‍സൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സര്‍ക്കാര്‍ പറയട്ടെ എന്നും മുരളീധരന് ആവശ്യപ്പെട്ടു. സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തില്‍ എങ്ങനെ രേഖപ്പെടുത്തുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.