മുംബൈ:സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രതോ റോയ്(75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാളായിരുന്ന റോയ് സ്ഥാപിച്ച സഹാറ ഗ്രൂപ്പ് വിവിധ മേഖലകളില്‍ മികവു തെളിയിച്ചിരുന്നു.
സഹാറയിലെ ജോലിക്കാര്‍ക്കിടയില്‍ ‘സഹാറശ്രീ’ എന്നായിരുന്നു റോയ് അറിയപ്പെട്ടിരുന്നത്. ഒരു സമയത്ത് രാജ്യത്തെതന്നെ ഏറ്റവും പ്രമുഖമായ വ്യവസായഗ്രൂപ്പായി സഹാറയെ വളര്‍ത്താന്‍ റോയിക്കായി. ” ഏറെ പ്രചോദനം നല്കുന്ന നേതാവും ദീര്‍ഘദര്‍ശിയുമായ സഹാറാശ്രീ ജി ഹൃദയാഘാതം മൂലം നവംബര്‍ 14 രാത്രി 10.30ന് നമ്മെവിട്ടു പിരിഞ്ഞു. അതിസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ശാരീരിക നവംബര്‍ 12ന് കോകിലാബെന്‍ ധിരുഭായി അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(കെഡിഎഎച്ച്)ല്‍ പ്രവേശിപ്പിക്കുകയായിരുന്നു.” സഹാറാ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.