കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രാവിലെ ഒമ്പതിന് എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ പുസ്തക പ്രകാശന ചടങ്ങിന് എത്തിയതാണ് മുഖ്യമന്ത്രി.ഇവിടെനിന്ന് പള്ളുരുത്തിയിലെ സ്വകാര്യ കമ്പനിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുകയായിരുന്നു.
ഇതിനിടെയാണ് തോപ്പുംപടി ഭാഗത്തുവച്ച് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്ന് പോലീസിന് വിവരം ലഭിച്ചത്.തുടര്‍ന്ന് ഇവിടെയെത്തി പരിശോധന നടത്തിയപ്പോള്‍ ചില പ്രവര്‍ത്തകരുടെ കൈയില്‍ കരിങ്കൊടി കണ്ടെത്തുകയായിരുന്നു. ഉടനെ ഇവരെ കസ്റ്റഡിയിലെടുത്തു.വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, മന്ത്രിസഭ നേരിടുന്ന അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്.