കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ നാല് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷയുടെ നേരിയ വഴിയും അടഞ്ഞിരുന്നു.
നിലവില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന ശക്തമായ നിലയില്‍. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. താരം 59 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്സും സഹിതമായിരുന്നു ബാറ്റിങ്. സഹ ഓപ്പണര്‍ ഡേവിഡ് മാലന് 31 റണ്‍സെടുത്തും പുറത്തായി.
67 പന്തില്‍ 11 ഫോറും 2 സിക്സും സഹിതം 80 റണ്‍സുമായി ബെന്‍ സ്റ്റോക്സും 37 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ് എന്നിവർക്കാണ് വിക്കറ്റുകൾ.