കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5,555 രൂപയും പവന് 44,440 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്റേത്. തുടര്‍ച്ചയായുള്ള വില ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണത്തിന് 240 രൂപ കൂടിയിരുന്നു.
നവംബർ മൂന്നിന് ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലെത്തിയതിന് ശേഷം അഞ്ചുദിവസം തുടർച്ചയായി വില കുറഞ്ഞിരുന്നു. 620 രൂപയാണ് ഒരാഴ്ച കൊണ്ട് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച സ്വർണവില കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില സര്‍വകാല റിക്കാർഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 76 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.