തിരുവനന്തപുരം: ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് തുടങ്ങി. തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ആദ്യ സർവീസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.
ടൂറിസം അഡിഷണൽ സെക്രട്ടറി പ്രേം കൃഷ്ണൻ ഐഎഎസ്, ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോടി, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, മലേഷ്യൻ എയർലൈൻസ് റീജിയണൽ സെയിൽസ് മാനേജർ മെൽവിന്ദർ കൗർ എന്നിവർ സർവീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആദ്യ വിമാനത്തിലെ യാത്രക്കാരെ സമ്മാനങ്ങളോടെയാണ് സ്വീകരിച്ചത്. ആദ്യ സർവീസ് നിയന്ത്രിച്ച പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും പൊന്നാടയണിയിച്ചു സ്വീകരിച്ചു.