പത്തനംതിട്ട: ഇലവുംതിട്ടയിലെ ബേക്കറിയില്‍നിന്ന് ആഹാരം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ഇവിടെ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്ക് ഭക്ഷ്യവിഷബാധ തന്നെയാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പരാതി ഉയര്‍ന്ന ബേക്കറിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.