ആലപ്പുഴ : എടത്വാ പാണ്ടങ്കരി ക്ഷേത്ര മുഖ്യപൂജാരി പോക്സോ കേസിൽ പിടിയിൽ. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്. കായംകുളം സ്വദേശിയായ വൈശാഖ് വിജയൻ (29) ആണ് 13 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ക്ഷേത്ര ചുറ്റളവിലുള്ള കെട്ടിടത്തിൽ വച്ച് പീഡിപ്പിച്ചത്. ബാലഗോകുലത്തിന്റെയും ആർഎസ്എസിന്റെയും പ്രധാന പ്രവർത്തകനാണ് പ്രതി. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.