ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യല്‍. ഇരുവര്‍ക്കും സമന്‍സ് അയയ്ക്കാനുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം.
കേസില്‍ കോൺഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നേതാക്കളുടെ മൊഴികളില്‍ ചില വൈരുദ്ധ്യമുള്ളതിനാല്‍ രാഹുലിനെയും സോണിയയേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.കേസില്‍ നേരത്തേ ഇരുവരെയും ഇഡി ദിവസങ്ങോളം ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ തലസ്ഥാനത്ത് കോണ്‍ഗ്രസ് വന്‍ പ്രതിഷേധമാണ് നടത്തിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 800 കോടിയോളം വരുന്ന ആസ്തി വളരെ ചുരുങ്ങിയ വിലയ്ക്ക് രാഹുലും സോണിയയും ഡയറക്ടര്‍മാരായ കമ്പനി കൈവശപ്പെടുത്തിയെന്നാണ് കേസ്.