തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി സിപിഐ. തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഭാസുരാംഗൻ. കണ്ടലയിലേത് ഗൗരവതരമായ സാഹചര്യമാണെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
ഭാസുരാംഗന് പ്രസിഡന്റായിരിക്കെയാണ് കണ്ടല ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നത്. ബാങ്കില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് നടപടി.അതേസമയം റെയ്ഡിനിടെ റെയ്ഡിനെ ദേഹാസ്വാസ്ഥ്യമുണ്ടായതിനേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാസുരാംഗനെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റി. പരിശോധനയില്‍ ഇസിജിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണിത്.ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഇഡി സംഘം ഇയാളെ കിംസ് ആശുപത്രിയിലെത്തിച്ചു. കണ്ടല ബാങ്കിലും ഇയാളുടെ മാറനല്ലൂരിലെ വീട്ടിലും ഇഡി നടത്തുന്ന റെയ്ഡ് 26 മണിക്കൂര്‍ പിന്നിട്ടു.