കണ്ണൂർ: എംവിആർ അനുസ്മരണ പരിപാടിയിൽനിന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിൻമാറി. സിപിഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിലും സിഎംപിയുടെ പരിപാടിയിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ലെന്നാണ് വിവരം.
ട്രസ്റ്റന്റെ സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പിൻമാറ്റം. എംവിആർ ട്രസ്റ്റിന്റെ എം.വി. രാഘവൻ അനുസ്മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപി അതൃപ്തിയുമായി രംഗത്തെത്തി. ഇത് സിഎംപി നേതൃത്വം അറിയിച്ചതോടെ, സിഎംപി ജില്ലാ കൗൺസിലിന്റെ എം.വി. രാഘവൻ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പരിപാടികളിൽനിന്നാണ് കുഞ്ഞിലിക്കുട്ടി പിൻമാറിയത്.