കൊച്ചി: യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കേരളവർമ്മ കോളജിലെ കെഎസ്യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണിയപ്പോൾ ആദ്യം ഒരു വോട്ടിന് തന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത്. എന്നാൽ റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചത് പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മൂലമാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.