തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം. 900 കോടിയോളം രൂപ ഇതിനായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്ഷന് തുകയാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെന്ഷന് വിതരണത്തിന് പണം അനുവദിക്കാന്‍ കഴിയാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പെന്ഷന് വിതരണം ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വരുന്നത്. കെഎസ്ആര്‍ടിസിയിലെ പെന്ഷന് വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചത്.