ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൊമ്പന് ചന്ദ്രശേഖരന്റെ അടിയേറ്റ് പാപ്പാൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ദുഃഖാചരണം. ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ചടങ്ങും കച്ചേരിയും വേണ്ടന്നു വെച്ചു. ചെമ്പൈ പുരസ്കാരം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് മന്ത്രി സമ്മാനിക്കും.
ഇന്ന് ഉച്ചയ്ക്കു മൂന്നു മണിയോടെ വെള്ളം കൊടുക്കാന്‍ പോയപ്പോഴായിരുന്നു രണ്ടാം പാപ്പാൻ രതീഷിന് ആനയുടെ അടിയേറ്റത്. തുമ്പിക്കൈ കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ചന്ദ്രശേഖരന് വീണ്ടും ഗുരുവായൂരപ്പ ദര്‍ശനത്തിനെത്തിയത്.