കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 കുറഞ്ഞ് 45,880 രൂപയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,610 രൂപയിലുമെത്തി. നാലു ദിവസങ്ങളിലായി 400 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 48,960 രൂപയിലും ഗ്രാമിന് 16 രൂപ കുറഞ്ഞ് 6,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈമാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45,280 രൂപയായിരുന്നു. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 45,920 രൂപയായിരുന്നു ഒരു പവന്റെ ഒക്ടോബർ 28, 29 തീയതികളിലെ വില.
ആഗോള തലത്തിലും ഇന്ന് സ്വര്‍ണവില വീണ്ടും താഴോട്ടിറങ്ങിയിട്ടുണ്ട്. ഔണ്‍സിന് 1967 -1971 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, വിപണിക്ക് ഇന്ന് ഏറെ ആശ്വാസം നല്‍കുന്നത് എണ്ണവിലയിലെ കുറവാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 81.61 ഡോളര്‍ നല്‍കണം. നേരത്തെ ഇത് 91 വരെ ഉയര്‍ന്നിരുന്നു. വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 76.50 രൂപയായി. എട്ട് ഗ്രാമിന് എട്ടുരൂപ താഴ്ന്ന് 612 രൂപയിലെത്തി.