തിരുവനന്തപുരം : കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയിട്ടില്ലെന്ന് ഫോക് ലോര്‍ അക്കാദമി ചെയര്മാന് ഒഎസ് ഉണ്ണികൃഷ്ണന്. ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ നാടിന്റെ ചരിത്രവും സംസ്കാരവും നടന്ന് വളര്‍ന്ന വഴികളും കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്ക് ഉണ്ടായിരുന്നത്. മുഖത്ത് പെയിന്റ് അടിച്ചെന്നും മറ്റും പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം മാത്രമേയുള്ളു. ഈ കലകള്‍ ഇങ്ങനെയല്ലാതെ ഏത് വേഷത്തില്‍ അവതരിപ്പിച്ചാണ് നിങ്ങള്‍ കണ്ടിട്ടുള്ളതെന്ന് ഒഎസ് ഉണ്ണികൃഷ്ണന് ചോദിച്ചു. കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചെയര്‍മാന്റെ പ്രതികരണം.
കേരളീയത്തില്‍ അവതരിപ്പിക്കപ്പെട്ടതില്‍ ശ്രദ്ധേയമായ ഒന്നായി ഫോക് ലോര്‍ അക്കാദമി അവതരിപ്പിച്ച ആദിമം ഗോത്രഭൂമിക മാറുകയുണ്ടായി. ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നതുകൊണ്ട് അതുസംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും വിവാദങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. അത്തരത്തിലൊരു വിവാദമാണ് ആദിമത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്നത്. കേരള ഫോക് ലോര്‍ അക്കാദമി ആദിവാസികളെയല്ല, ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചത്. അഞ്ച് ആദിവാസി ഗോത്രകലകളുടെയും അനുഷ്ഠാനകലകളുടെ അവതരണമാണ് അവിടെ നടന്നതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒന്നു രണ്ടുകാര്യങ്ങള്‍ കൂടി. ആദിവാസികള്‍ ഇന്ന് ഇത്തരം കുടിലുകളില്‍ അല്ല സാധാരണ വീടുകളിലാണ് ജീവിക്കുന്നത്. അവര്‍ ധരിക്കുന്നത് മറ്റ് എല്ലാവരും ധരിക്കുന്നതുപോലെ സാധാരണ വേഷങ്ങളാണ്. കേരളം അത്രമാത്രം സാമൂഹികമായ വികാസം പ്രാപിച്ചതാണ് അതിനുകാരണം. അവര്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് വംശീയ വേഷം ധരിക്കുന്നത്. ഒരു ജനതയുടെ യഥാര്‍ഥ ചരിത്രത്തിന്റെ പുനരാഖ്യാനാമാണ് അവിടെ നടന്നത്.
ആദിമത്തില്‍ അവര്‍ കാഴ്ച വസ്തുക്കളല്ല. ഈ നാടിന്റെ ചരിത്രവും സംസ്കാരവും നടന്ന് വളര്‍ന്ന വഴി കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്ക് ഉണ്ടായിരുന്നത്. മുഖത്ത് പെയിന്റ് അടിച്ചും മറ്റും പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം മാത്രം ഈ കലകള്‍ ഇങ്ങനെയല്ലാതെ ഏത് വേഷത്തില്‍ അവതരിപ്പിച്ചാണ് നിങ്ങള്‍ കണ്ടിട്ടുള്ളത്?. ഇന്ന് ഒരു ദിവസം കൂടി കേരളീയം പരിപാടി ഉണ്ട്. ദയവായി വിമര്‍ശകര്‍ ആദിമത്തില്‍ എത്തുക, അവിടെയെന്ത് തെറ്റാണ് സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്. കാര്യമറിയാതെ വിമര്‍ശിച്ച് കേരളീയത്തിന്റെ ശോഭ കെടുത്തരതെന്നും ഒഎസ് ഉണ്ണികൃഷ്ണന് പറഞ്ഞു.