റായ്പൂർ: ഛത്തീസ്ഗഡില്‍ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.ഛത്തീസ്ഗഡിലെ സുഖ്മയിലാണ് സംഭവം. സിആര്‍പിഎഫ് ജവാന്മാര് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാനിങ്ങിയപ്പോള് അവര്‍ നേരേ ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിച്ചു. കൂടുതല്‍ കേന്ദ്ര സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.അതേസമയം ഛത്തീസ്ഗഡിലെ 90 അംഗസഭയിലെ 20 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തര്‍ ഡിവിഷനിലെ ഏഴ് ജില്ലകളിലും മറ്റ് നാല് ജില്ലകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 9 വരെ 9.09 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.