തിരുവനന്തപുരം: തായ്ലൻഡ് അംബാസിഡർ പട്ടറാത്ത് ഹോംഗ്തോംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്ലൻഡും തമ്മിൽ സഹകരിക്കാൻ അംബാസിഡർ സന്നദ്ധത അറിയിച്ചു.
രണ്ടു നാടുകളും തമ്മിൽ ദീർഘകാലത്തെ വ്യാപാര, സാംസ്കാരിക ബന്ധം നിലനിൽക്കുന്നുണ്ട്. ഈ ബന്ധത്തെ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. യാത്രാ സൗകര്യങ്ങൾ വർധിപ്പിച്ചും പുതിയ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും.അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഊർജ രംഗങ്ങളിലെ സഹകരണവും ഊർജിതമാക്കേണ്ടതുണ്ട്. ഇവയിലൂന്നിയ ഒരു ദീർഘകാല സഹകരണബന്ധം രൂപപ്പെടുത്താൻ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചു.