മൊഹാലി : വമ്പന്‍ സ്കോറുകള്‍ കണ്ട ഫൈനലില്‍ ബറോഡയെ വീഴ്ത്തി പഞ്ചാബ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 കിരീടത്തില്‍ അവരുടെ കന്നി മുത്തം. 20 റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 223 റണ്‍സ്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് ബറോഡയുടെ മറുപടിയും തുടങ്ങി. എന്നാല്‍ അവര്‍ വിജയത്തിനു അരികില്‍ വീണു. ബറോഡയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.
ബാറ്റിങില്‍ കിടിലന്‍ സെഞ്ച്വറി തൂക്കി അന്മോല്പ്രീത് സിങ് ടീമിന്റെ ടോപ് സ്കോററായി. താരം 61 പന്തില്‍ ആറ് സിക്സും പത്ത് ഫോറും സഹിതം 113 റണ്‍സെടുത്തു. വെറും 27 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു നേഹല്‍ വധേരയും തിളങ്ങി. ക്യാപ്റ്റന്‍ മന്ദീപ് സിങ് 23 പന്തില്‍ 32 റണ്‍സെടുത്തു.
മുറുപടിയില്‍ ബറോഡയ്ക്കായി അഭിമന്യു രജപുത് 42 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 61 റണ്‍സെടുത്തു. നിനജ് റത്വ 22 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 47 റണ്‍സെടുത്തു. 32 പന്തില്‍ ഒരു സിക്സും നാല് ഫോറുമടക്കം 45 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും തിളങ്ങി. 11 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 28 റണ്‍സെടുത്ത് വിഷ്ണു സോളങ്കി ടീമിനെ വിജയത്തിക്കാന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പഞ്ചാബിനായി അര്‍ഷ്ദീപ് മാരകമായി പന്തെറിഞ്ഞു. താരം നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി.