തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. നവംബർ ഏട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക. എട്ടാം തീയതി അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ചാണ് പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരം നടത്തുന്നത്. സ്റ്റൈപ്പന്റ് വർധന അടക്കം ആവശ്യപ്പെട്ടാണ് സമരം. ഈ വർഷം ആദ്യം ഡോക്ടർ വന്ദനാ ദാസ് ജോലി സ്ഥലത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടർമാർ സമരം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് ജോലി സ്ഥലത്ത് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.