കോഴിക്കോട് : പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി ഹരീഷ് ബാബുവിനെതിരെയാണ് നടപടി.
രണ്ടാഴ്ചയ്ക്ക് മുമ്പാണ് പരാതി നല്‍കാനെത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ ഗ്രേഡ് എസ്ഐ കൈക്കലാക്കുന്നത്. തുടര്‍ന്ന് ഫോണിലേക്ക് എസ്ഐ അശ്ലീല സന്ദേശവും വീഡിയോയും അയച്ചുവെന്നാണ് യുവതി പറയുന്നത്.
യുവതി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ യുവതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടപടിയെടുക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഹരീഷ് ബാബു പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് സ്ഥലംമാറിയെത്തുന്നത്.