തിരുവനന്തപുരം : ഫിറോസ് ചുട്ടിപ്പാറ ഹോട്ടല്‍ തുടങ്ങുമോ? സംശയം മന്ത്രി വി ശിവന്‍കുട്ടി നേരിട്ടു തന്നെ ചോദിച്ചു. ഹോട്ടല്‍ തുടങ്ങുന്നതിനോട് താത്പര്യമില്ലെന്ന് ഫിറോസിന്റെ മറുപടി. അത് കുറച്ച് റിസ്ക് ആണെന്നും വിശദീകരണം.
കേരളീയത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മന്ത്രി വി ശിവന്‍കുട്ടി ഫിറോസിനെ കണ്ടത്. നിങ്ങളെയൊക്കെ ആദരിക്കേണ്ടേ എന്ന ചോദ്യത്തോടെ മന്ത്രി ഓഫിസിലേക്കു വിളിക്കുകയായിരുന്നു. മന്ത്രി തന്നെ ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലുടെ പങ്കുവച്ചു.
താന്‍ പാലക്കാട്ടെ കര്‍ഷകനാണെന്നും പാചകത്തോടുള്ള താത്പര്യം കൊണ്ട് ഇതിലേക്ക് ഇറങ്ങുകയായിരുന്നെന്നും ഫിറോസ് മന്ത്രിയോടു പറഞ്ഞു.