തിരുവനന്തപുരം: കളിപ്പാട്ടവുമായി റോഡിലേക്ക് ഇറങ്ങിയോടുന്ന ഒരുവയസുകാരനെ കാറിൽ പോയ യുവാക്കൾ രക്ഷപ്പെടുത്തിയതിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ‘മനുഷ്യൻ എത്ര സുന്ദരമായ പദം, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടന്ന പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത പൊന്നാനി സ്വദേശി മുസീറിനെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു’ എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.
മുന്നോട്ടു പോയ കാർ കുഞ്ഞി അരികിൽ നിർത്തുകയും അതിൽ നിന്നും ഒരു യുവാവ് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് എടുത്തു കൊണ്ടുവിടുന്നതും വിഡിയോയിൽ കാണാം. നിരവധി ആളുകളാണ് യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.