തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായാണ് മരിച്ചത്. എംബിബിഎസ് കഴിഞ്ഞ പ്രിയ തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയിലാണ് അപ്രതീക്ഷിത വിടവാങ്ങൽ.
ബംഗളൂരു സ്വദേശിയായ ശരണവനൻ ആണ് ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു പ്രിയയുടെ താമസം. നടന് കിഷോര്‍ സത്യ ഫെയ്സ്ബുക്കിലൂടെ ഇന്ന് രാവിലെയാണ് മരണ വിവരം പങ്കുവെച്ചത്. കുഞ്ഞ് ഐ സി യുവില്‍ ആണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി എന്നാണ് കിഷോര്‍ പറഞ്ഞത്. ഏക മകളായ നടിയുടെ വിയോഗം താങ്ങാനാവാത്ത കുടുംബത്തെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കിഷോര്‍ സത്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ ആത്മഹത്യ ചെയ്തത്. അതിന് പിന്നാലെ ഈ വിയോഗം കൂടി താങ്ങാനാവില്ലെന്നും കിഷോര്‍ സത്യ പറഞ്ഞു.
കിഷോര്‍ സത്യയുടെ കുറിപ്പ്
മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന. ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…