തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ നാല് എബിവിപി പ്രവര്‍ത്തകർക്കെതിരേ പൊലീസ് കേസെടുത്തു. ധനുവച്ചപുരം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികളായ ഗോപീകൃഷ്ണന്, പ്രണവ്, ആരോമല്‍, വിവേക് കൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വിദ്യാര്‍ഥിയുടെ കുടുംബം പാറശാല പൊലീസില്‍ നല്കിയ പരാതിയിലാണ് നടപടി. ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായ ബി.ആര്. നീരജിനാണ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാണ്.വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. മര്‍ദനത്തിനിടെ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്നും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.