കൊച്ചി: കളമശേരിക്കു സമീപമുള്ള കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. കണ്വെന്ഷന് സെന്ററിനുള്ളില്‍ ഒന്നിലേറെ സ്ഫോടനമുണ്ടായതാണ് വിവരം.