കണ്ണൂർ: കേളകം രാമച്ചിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഞായറാഴ്ച രാത്രി അഞ്ചംഗ സായുധസംഘം രാമച്ചിയിലെ ഒരു വീട്ടിലെത്തി ഫോണുകൾ ചാർജ് ചെയ്തു. രാത്രി പത്തേമുക്കാലോടെ സംഘം മടങ്ങിയതിനു പിന്നാലെയാണ് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊ ലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കർണാടക വനാതിർത്തി മേഖലയായ കേളകത്ത് ഏറെനാളായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. മാസത്തിൽ രണ്ടോ മൂന്നോ തവണ മാവോയിസ്റ്റ് സംഘങ്ങൾ ഇവിടെയെത്താറുണ്ട്.വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിനു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഈ ഭാഗത്തും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇരിട്ടി എസിപിയുടെ നേതൃത്വത്തിൽ രണ്ടുദിവസം മുമ്പ് ഹെലികോപ്ടർ ഉൾപ്പെടെ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്.