ബംഗളൂരു: ഹിജാബ് നിരോധനത്തില്‍ ഇളവുമായി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഇനി ഹിജാബ് ധരിച്ചെത്താം. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.മറ്റ് പരീക്ഷകളില്‍നിന്ന് ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി.സുധാകര്‍ അറിയിച്ചു. ഹിജാബ് വിലക്കുന്നത് വ്യക്തിസ്വാതന്ത്ര്യം തടയലാണെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ട് അന്നത്തെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേ ഒരു സംഘം വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹിജാബ് നിരോധനം ശരിവച്ചിരുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിക്കെയാണ് ഹിജാബ് വിലക്ക് നീക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹിജാബ് നിരോധനം നീക്കുമെന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതനുസരിച്ചുകൊണ്ടുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.