കൊച്ചി: പെരുമ്പാവൂരില്‍ മൂന്നരവയസുകാരിക്കുനേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ ആസാം സ്വദേശി സജാലാൽ അറസ്റ്റിൽ. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതിയെന്ന് ആലുവ റൂറല്‍ എസ്.പി. വിവേക് കുമാര്‍ പറഞ്ഞു.
മാതാവിന്റെ പരാതിയെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. പെരുന്പാവൂർ വട്ടക്കാട്ടുപടിയിൽ വാടകക്ക് താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വീട്ടിൽക്കയറി മൂന്നരവയസുകാരിക്കു നേരേ അതിക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം പെരുന്പാവൂരിൽ മുൻപ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെയും ടാപ്പിൽ വെള്ളം എടുക്കാൻ വന്ന വിദ്യാർഥിനിയെയും തട്ടികൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും നാട്ടുകാർ വിവരം അറിഞ്ഞ് എത്തിയതിനാൽ പ്രതിയെ പിടികൂടി പൊലീസിനു കൈമാറിയിരുന്നു.