തൃശൂര്‍ : 65ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഹാട്രിക്ക് കിരീടത്തിലാണ് പാലക്കാടിന്റെ മുത്തം. 266 പോയിന്റുകള്‍ നേടിയാണ് പാലക്കാടിന്റെ നേട്ടം.
28 സ്വര്‍ണം, 27 വെള്ളി, 12 വെങ്കലം മെഡലുകളാണ് പാലക്കാട് നേടിയത്. 13 സ്വര്‍ണം, 12 വെള്ളി, 20 വെങ്കലവുമായി 168 പോയിന്റുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തെത്തി.
പത്ത് സ്വര്‍ണം, ഏഴ് വെള്ളി, 12 വെങ്കലം നേട്ടവുമായി കോഴിക്കോട് 95 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. 88 പോയിന്റുമായി എറണാകുളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്കൂളുകളില്‍ ഐഡിയല്‍ ഇഎച്എസ്എസ് കടകശ്ശേരി കിരീടം നേടി. 57 പോയിന്റുകളാണ് മലപ്പുറം ജില്ലയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ച സ്കൂളിന്റെ നേട്ടം. കോതമംഗലം മാര്‍ ബേസിലാണ് രണ്ടാമത്. അവര്‍ക്ക് 46 പോയിന്റ്. 43 പോയിന്റുമായി കെഎച്എസ് കമരംപുത്തൂര്‍ മൂന്നാം സ്ഥാനത്ത്.