കൊച്ചി: ഇസ്രയേല്‍- ഹമാസ് യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച പവന് 45,000 രൂപ കടന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,640 രൂപയും പവന് 45,120 രൂപയുമായി.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1,160 രൂപയാണ് വർധിച്ചത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിനെ കാണുന്നതോടെ യുദ്ധസാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുന്നതാണ് കാരണം.അതേസമയം വെള്ളിയാഴ്ചത്തെ വിലവര്‍ധന റിക്കാര്‍ഡ് അല്ല. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5,625 രൂപയും പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയിലും എത്തിയിരുന്നു.
മേയ് അഞ്ചിലായിരുന്നു സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയും ആയി സ്വര്‍ണവില ഉയര്‍ന്നു.ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.