കോഴിക്കോട്: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. സിപിഎം ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ടെന്ന് മുരളീധരന് ആരോപിച്ചു.
ജെഡിഎസ്-ബിജെപി സഖ്യം സിപിഎമ്മിന്റെ അറിവോടെയാണ്. ദൈവഗൗഡയുടെ പ്രസ്താവനയോടെ ഈ ധാരണ നൂറ് ശതമാനം ബലപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഡിഎസിന്റെ അഖിലേന്ത്യാഘടകം ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ തന്നെ ഇടത് മുന്നണി അവരെ ഒഴിവാക്കണമായിരുന്നു. കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനും അവര്‍ തയാറായില്ല. തങ്ങള്‍ സിപിഎമ്മിനെ എതിര്‍ക്കുന്നത് ബിജെപിയുടെ ബി ടീം ആയതുകൊണ്ടാണെന്നും മുരളീധരന് വിമര്‍ശിച്ചു.