ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ പതിനാറാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാൻ നായകൻ ഹഷ്മതുള്ള ഷാഹിദി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പരിക്കേറ്റ നായകൻ കെയ്ൻ വില്യംസണ് പകരം വിൽ യംഗിനെ ഉൾപ്പെടുത്തിയാണ് കിവീസ് ഇന്നിറങ്ങുന്നത്. അതേസമയം, ഇംഗ്ലണ്ടിനെതിരേ ചരിത്രജയം നേടിയ ടീമിനെ അഫ്ഗാൻ നിലനിർത്തി. ന്യൂസിലൻഡിനെ പരമാവധി കുറഞ്ഞ സ്കോറിൽ ഒതുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹഷ്മതുള്ള ഷാഹിദി പറഞ്ഞു.
ന്യൂസിലൻഡ് ടീം: ഡെവൺ കോൺവേ, വിൽ യംഗ്, രചിൻ രവീന്ദ്ര, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, മാറ്റ് ഹെന്റി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.
അഫ്ഗാനിസ്ഥാൻ: റഹ്മത്തുള്ള ഗുർബാസ്, ഇബ്രാഹിം സർദാൻ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, ഇക്രം അലിഖിൽ, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൾ-ഹഖ്, ഫസർഹഖ് ഫറൂഖി.