കോഴിക്കോട്: വേങ്ങരിയിൽ സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദന്പതിമാർ മരിച്ച സംഭവത്തിൽ ബസിന്റെ ഉടമയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് – നരിക്കുനി റൂട്ടിലോടുന്ന തിരുവോണം ബസ് ഇടിച്ചാണ് തിങ്കളാഴ്ച കക്കയാട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവർ മരിച്ചത്.
മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം തിങ്കഴാളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകിലേക്ക് തിരുവോണം എന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടു ബസുകൾക്കുമിടയിൽപ്പെട്ട ദന്പതികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനാണ് ഷൈജു. വിദ്യാർത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.സ്കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.