തിരുവനന്തപുരം: മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകളും വന്ദേഭാരത് ആക്കാൻ റെയിൽവേ . മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാകും ഈ ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തുക.ഇതിന്റെ പ്രാരംഭ നടപടി ദക്ഷിണ റെയിൽവേയിൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ.
നിലവിൽ വന്ദേഭാരത് ട്രെയിനുകൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയിൽവേയിലായതിനാൽ ദീർഘദൂര വന്ദേഭാരതും തുടക്കത്തിൽ ദക്ഷിണ റെയിൽവേയിലാണ് നടപ്പാക്കുക. ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-മംഗളൂരു മെയിൽ, എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് എന്നിവയ്ക്ക് പകരമായി വന്ദേഭാരത് ആദ്യഘട്ടത്തിൽ സർവീസ് നടത്തും. കൂടുതൽ സൗകര്യങ്ങളുള്ള സ്ലീപ്പർ കോച്ചുകളാവും ട്രെയിനുകളിൽ ഉണ്ടാവുക. നിലവിലുള്ള നിരക്കുകൾക്കും സ്റ്റോപ്പുകൾക്കും മാറ്റമുണ്ടാവുകയില്ല.